പറമ്പിൽ കളിക്കുന്നതിടെ കൽത്തൂൺ ദേഹത്ത് വീണു: 14 വയസ്സുകാരന് ദാരുണാന്ത്യം
Mail This Article
×
കണ്ണൂർ∙ തലശേരി മാടപ്പീടികയിൽ കൽത്തൂൺ ദേഹത്ത് വീണു പതിനാലുകാരൻ മരിച്ചു. പാറാൽ ആച്ചുകുളങ്ങര ചൈത്രത്തിൽ മഹേഷിന്റെയും സുനിലയുടെയും മകൻ കെ. പി. ശ്രീനികേത് ആണ് മരിച്ചത്. ഇന്നലെയായിരുന്നു സംഭവം. പറമ്പിൽ കളിക്കുന്നതിനിടെ ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ദേഹത്ത് വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അധ്യാപകരായ മാതാപിതാക്കൾ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയപ്പോഴായിരുന്നു സംഭവം.
English Summary:
Boy died after a pillar fell on him
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.