ADVERTISEMENT

ന്യൂഡല്‍ഹി∙ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും യുപിയിലെ അമേഠിയിലും റായ്ബറേലിയിലും കളത്തിലിറങ്ങുമോ എന്ന തീരുമാനം ഇനിയും വൈകും. രാഹുലിനെ അമേഠിയിലും പ്രിയങ്കയെ റായ്ബറേലിയിലും മത്സരിപ്പിക്കണമെന്ന് കോണ്‍ഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയോടും സോണിയാഗാന്ധിയോടും ആവശ്യപ്പെട്ടു. തീരുമാനം ഖർഗെയ്ക്ക് വിട്ടിരിക്കുകയാണ്. 

രാഹുലും പ്രിയങ്കയും മല്‍സരിക്കണമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ ശക്തമായ ആവശ്യമെന്നു നേതാക്കള്‍ പറയുന്നു. രാഹുല്‍ വയനാട്ടില്‍ മല്‍സരിച്ചെങ്കിലും പ്രിയങ്ക ഇതുവരെ തിരഞ്ഞെടുപ്പിനെ നേരിട്ടിട്ടില്ല.

അമേഠിയില്‍ മേയ് ആദ്യം രാഹുല്‍ അമേഠിയില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമെന്ന് മണ്ഡലത്തിലെ പ്രാദേശിക നേതാക്കള്‍ അവകാശപ്പെട്ടു. വയനാട്ടില്‍ തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ അമേഠിയുടെ കാര്യത്തില്‍ ഇനി തീരുമാനം വൈകില്ല. മേയ് 20നാണ് അമേഠിയിലും റായ്ബറേലിയിലും തിരഞ്ഞെടുപ്പ്.
ഗാന്ധി കുടുംബത്തിന്റെ പരമ്പരാഗത സീറ്റായ അമേഠിയില്‍ രാഹുല്‍ തന്നെ മത്സരിക്കണമെന്ന് യുപി പിസിസി മുന്‍പ് ആവശ്യപ്പെട്ടിരുന്നു.

2004 മുതല്‍ അമേഠിയില്‍ ജയിച്ചുവന്ന രാഹുല്‍ 2019ല്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോടു തോറ്റു. ഇത്തവണ രാഹുല്‍ മത്സരിച്ചില്ലെങ്കില്‍ മണ്ഡലം എന്നെന്നേക്കുമായി കോണ്‍ഗ്രസിനു നഷ്ടമാകുമെന്നാണു യുപി നേതാക്കളുടെ വാദം. സോണിയാ ഗാന്ധി രാജ്യസഭയിലേക്കു മാറിയതോടെയാണ് റായ്ബറേലിയില്‍ പ്രിയങ്ക മല്‍സരിക്കണമെന്ന ആവശ്യമുയര്‍ന്നിരിക്കുന്നത്.

English Summary:

Decision on Amethi, Raebareli likely at Congress meet today: Sources

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com