വഴിയിൽ കളഞ്ഞുകിട്ടിയത് രണ്ടു പവന്റെ സ്വർണ വള; പൊലീസിൽ ഏൽപ്പിച്ച് വിദ്യാർഥികളുടെ മാതൃക
Mail This Article
×
കൊച്ചി ∙ കളഞ്ഞു കിട്ടിയ രണ്ട് പവൻ സ്വർണം പൊലീസിൽ ഏൽപ്പിച്ച് വിദ്യാർഥികളുടെ മാതൃക. പാനായിക്കുളം സ്വദേശികളായ റാഷിദ്, ഹാഷിം എന്നിവരാണ് കളഞ്ഞു കിട്ടിയ സ്വർണം പൊലീസിൽ ഏൽപ്പിച്ചത്. അത്താണി സിഗ്നൽ ജംക്‌ഷനു സമീപത്തു നിന്നുമാണ് ഇരുവർക്കും രണ്ട് പവന്റെ ഒരു വള കിട്ടിയത്. അവർ അത് ഉടനെ ചെങ്ങമനാട് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തിൽ ചെങ്ങമനാട് സ്വദേശിനി ബേബിയുടേതാണ് വളയെന്ന് മനസിലായി. അത്താണിയിലുണ്ടായ വാഹനാപകടത്തിൽ ബേബിയുടെ കയ്യിൽ നിന്നും ഊരിപ്പോയതായിരുന്നു വള. പിന്നീട് പൊലീസിന്റെ സാന്നിധ്യത്തിൽ വിദ്യാർഥികൾ ബേബിക്ക് ആഭരണം കൈമാറി. ഇൻസ്പെക്ടർ ആർ.കുമാർ, എസ്ഐ സന്തോഷ് കുമാർ, എഎസ്ഐമാരായ ഷാനവാസ്, ഷാജൻ, ദീപ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
English Summary:
Students Find and Surrender Stolen Bangle to Police in Kochi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.