ADVERTISEMENT

തിരുവനന്തപുരം∙ ബിജെപി നേതാവ് ശോഭാ സുരേന്ദ്രനും മാധ്യമങ്ങൾക്കുമെതിരെ കടുത്ത വിമർശനവുമായി എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ രംഗത്ത്. തലയ്ക്കു വെളിവില്ലാത്തവൾ വിളിച്ചുപറയുന്നത് കൊടുക്കാനുള്ളതാണോ മാധ്യമങ്ങളെന്ന് ജയരാജൻ ചോദിച്ചു. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് കഴിഞ്ഞു മടങ്ങവേ, തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ വച്ചായിരുന്നു ഇ.പി.ജയരാജന്റെ കടുത്ത പ്രതികരണം.

‘‘നിങ്ങൾ ചെയ്തതിനെക്കുറിച്ച് നിങ്ങൾ ആലോചിച്ചു നോക്ക്. 2–3 ദിവസമായി എന്താ നിങ്ങൾ കാട്ടിക്കൂട്ടിയത്? എന്തൊക്കെയാ കാട്ടിക്കൂട്ടിയത്?‌ പത്ര ധർമ്മമാണോ ഇത് ? ന്യായമായ ഒരു പത്ര മാധ്യമത്തിന്റെ പ്രവൃത്തിയാണോ നിങ്ങളൊക്കെ ചെയ്തത്? അതുകൊണ്ട് ഇതെല്ലാം നിങ്ങൾ ആലോചിക്കുക’’– ഇ.പി.ജയരാജൻ പറഞ്ഞു.  

‘‘ഉന്നയിക്കുന്ന ആരോപണങ്ങൾ ആദ്യം പരിശോധിക്കണം. ഞാൻ ഇപ്പോൾ എന്തെങ്കിലും വിളിച്ചു പറഞ്ഞാൽ നിങ്ങൾ കൊടുക്കുമോ? ഞാൻ ഇന്നുവരെ സംസാരിക്കാത്ത, നേരിൽ കണ്ടിട്ടില്ലാത്ത സ്ത്രീയാണ് എനിക്കെതിരെ പറയുന്നത്. ഞാൻ ബിജെപിയിലേക്ക് പോകുമെന്ന വാർത്ത കൊടുക്കാൻ എവിടെനിന്നാ ധൈര്യം കിട്ടിയത്? ശോഭാ സുരേന്ദ്രൻ ആരാ? 1001 വൈസ് പ്രസിഡന്റുമാരിൽ ഒരാളാണ് ശോഭ. അവർ പറയുന്നതിൽ അടിസ്ഥാനമുണ്ടോയെന്ന് പരിശോധിക്കണം.

‘‘മാധ്യമങ്ങളുണ്ടാക്കിയ ബഹളമാണിത്. ആസൂത്രിതമായ ഗൂഢാലോചനയാണിത്. മാധ്യമങ്ങൾ പരസ്യത്തിന്റെ പൈസ വാങ്ങി സിപിഎമ്മിനെയും എൽഡിഎഫിനെയും തകർക്കാൻ ശ്രമിച്ചു. എന്നെ കൊത്തിവലിച്ചു കീറാൻ നോക്കി. ദല്ലാൾ ഇന്ത്യൻ പ്രധാനമന്ത്രിക്കെതിരെ വാർത്ത പറഞ്ഞാൽ നിങ്ങൾ കൊടുക്കുമോ?’’ – ഇ.പി. ജയരാജൻ പറഞ്ഞു.

English Summary:

EP Jayarajan against Shobha Surendran and Media

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com