യുവാവ് വിഷം കഴിച്ച് ജീവനൊടുക്കി: കടബാധ്യത മൂലം മനോവിഷമത്തിലായിരുന്നെന്ന് കുടുംബം
Mail This Article
×
ബത്തേരി∙ വിഷം കഴിച്ച് യുവാവ് ജീവനൊടുക്കിയ നിലയിൽ. പുത്തൻകുന്ന് തീണൂർ ശിവദാസൻ (45) എന്നയാളാണു മരിച്ചത്. കടബാധ്യതയെ തുടർന്നാണ് യുവാവ് ജീവനൊടുക്കിയതെന്നാണ് സൂചന.
ഞായറാഴ്ച രാത്രി 9.30 ഓടെ വീട്ടിനുള്ളിൽ ശിവദാസനെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. ഉടനെ തന്നെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെ മരണം സ്ഥിരീകരിച്ചു.
കർഷകനും കൂലിതൊഴിലാളിയുമായ ഇദേഹത്തിന് 7 ലക്ഷത്തോളം രൂപയുടെ കടബാധ്യതയുണ്ട്. ഇതിൽ മനോവിഷമത്തിലായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. ഭാര്യ: പ്രജിത. മക്കൾ : ശിവാനി, ശിവ പ്രിയ. സഹോദരങ്ങൾ : ശങ്കരൻ, ബാലകൃഷ്ണൻ, ജാനു, പാർവ്വതി.
English Summary:
Man committed suicide in Bathery
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.