ADVERTISEMENT

ചെന്നൈ∙ കഞ്ചാവു പൊതിയുമായി എത്തി മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ കണ്ട് നിവേദനം കൊടുക്കാൻ ശ്രമിച്ച ബിജെപി പ്രവർത്തകനെ പൊലീസ് പിടികൂടി. കൊടൈക്കനാലിൽ വിശ്രമത്തിനായി പോയ മുഖ്യമന്ത്രി ചെന്നൈയിൽ നിന്നു മധുര വരെ വിമാനത്തിലാണു പോയത്. മധുര വിമാനത്താവളത്തിലിറങ്ങി റോഡ് മാർഗം കൊടൈക്കനാലിലേക്ക് പോകാനൊരുങ്ങവേയാണു ബിജെപി പ്രവർത്തകനായ ശങ്കരപാണ്ഡ്യൻ കയ്യിൽ കഞ്ചാവു പൊതിയുമായി നിവേദനം നൽകാനെത്തിയത്. 

  • Also Read

ഇയാളെ കസ്റ്റഡിയിലെടുത്ത പൊലീസ് ചോദ്യം ചെയ്യുകയാണ്. സംസ്ഥാനത്തു ലഹരി വസ്തുക്കൾ സുലഭമായി ലഭിക്കുമെന്നു മുഖ്യമന്ത്രിയെ അറിയിക്കുകയായിരുന്നു ലക്ഷ്യമെന്ന് ഇയാൾ പറഞ്ഞു.

English Summary:

BJP worker who tried to meet MK Stalin with a bag of ganja was arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com