ADVERTISEMENT

ന്യൂഡൽഹി∙ കോൺഗ്രസ് നേതാവും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കില്ലെന്ന് സൂചന. ഉത്തർപ്രദേശിലെ അമേഠി, റായ്ബറേലി ലോക്സഭാ സീറ്റുകളിലേക്കുള്ള സ്ഥാനാർഥി പ്രഖ്യാപനം നീണ്ടുപോവുന്നതിനിടെയാണ് പ്രിയങ്ക ഗാന്ധി മത്സര രംഗത്തേക്കില്ലെന്ന വാർത്തകൾ പുറത്തുവരുന്നത്. തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാകും പ്രിയങ്കയുടെ തീരുമാനം. ഇതുസംബന്ധിച്ച ഹൈക്കമാൻഡിന്റെ അന്തിമ തീരുമാനം 24 മണിക്കൂറിനുള്ളിലുണ്ടാകും.

റായ്ബറേലിയിൽ നിന്നും പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്നായിരുന്നു അഭ്യൂഹം. അമേഠിയിലും റായ്ബറേലിയിലും മേയ് 20നാണ് തിരഞ്ഞെടുപ്പ്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അമേഠിയിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനി രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിയിരുന്നു. ഏപ്രിൽ 26ന് തിരഞ്ഞെടുപ്പ് നടന്ന കേരളത്തിലെ വയനാട് ലോക്‌സഭാ സീറ്റിൽ നിന്നാണ് രാഹുൽ ഗാന്ധി രണ്ടാം തവണയും ജനവിധി തേടിയത്. 

വയനാട്ടിലെ വോട്ടെടുപ്പ് കഴിഞ്ഞതോടെ അമേഠി,റായ്ബറേലി സീറ്റുകളിലെ ചർച്ച കോൺഗ്രസിൽ സജീവമാണ്. റായ്ബറേലി സീറ്റിനെ ചൊല്ലി നെഹ്റു കുടുംബത്തിൽ ആശയക്കുഴപ്പം ഉണ്ടെന്ന റിപ്പോർട്ട് നേരത്തെ വന്നിരുന്നു. നേരത്തെ, ഔദ്യോഗിക പ്രഖ്യാപനത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് കുറച്ചു ദിവസം കൂടി കാത്തിരിക്കൂവെന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ മറുപടി.

English Summary:

Priyanka Gandhi Vadra unlikely to contest upcoming Lok Sabha elections, say sources

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com