ADVERTISEMENT

തിരുവനന്തപുരം∙ ബിജെപി നേതാവ് ശോഭാ സുരേന്ദ്രനും ടി.ജി.നന്ദകുമാറിനും എതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. തനിക്കെതിരായ ഗൂഢാലോചന അന്വേഷിക്കണമെന്നാണ് ആവശ്യം. ശോഭ സുരേന്ദ്രൻ, ദല്ലാൾ നന്ദകുമാർ, കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ എന്നിവർക്കെതിരെ ജയരാജൻ വക്കീൽ നോട്ടിസും അയച്ചിരുന്നു.

ആരോപണങ്ങൾ പിൻവലിച്ച്‌ മാധ്യമങ്ങളിലൂടെ മാപ്പ്‌ അപേക്ഷിച്ചില്ലെങ്കിൽ സിവിൽ–ക്രിമിനൽ നിയമ നടപടികൾക്ക്‌ വിധേയരാകണമെന്നും 2 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് വക്കിൽ നോട്ടിസിൽ ഇ.പി ആവശ്യപ്പെട്ടത്. അഡ്വ. എം.രാജഗോപാലൻ നായർ മുഖേനയാണ് നോട്ടിസ്‌ അയച്ചത്‌.

English Summary:

EP Jayarajan gave complaint against Sobha Surendran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com