ADVERTISEMENT

ചെന്നൈ ∙ തമിഴ്നാട്ടിലെ കരിയാപ്പട്ടിയിലെ ക്വാറിയിലുണ്ടായ സ്‌ഫോടനത്തിൽ 4 മരണം; നിരവധി പേർക്ക് പരുക്കേറ്റു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നു വിരുദുനഗർ അഗ്നിശമനസേന അറിയിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കാം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. 

പാറ പൊട്ടിക്കാനായി സ്‌ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്ന മുറിയിലാണു സ്‌ഫോടനമുണ്ടായതെന്നാണു പ്രാഥമിക നിഗമനം. രണ്ട് വാഹനങ്ങളും അപകടത്തിൽ നശിച്ചു. സ്ഫോടനത്തിന്റെ പ്രകമ്പനം 20 കിലോമീറ്റർ ദൂരെ വരെ അനുഭവപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. സുരക്ഷാ പ്രശ്‌നങ്ങളും അപകടങ്ങളും ചൂണ്ടിക്കാട്ടി പ്രദേശവാസികൾ ക്വാറിക്കെതിരെ നേരത്തേ പരാതികൾ നൽകിയിരുന്നു.

ക്വാറി ഉടൻ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ഗ്രാമീണർ മധുര-തൂത്തുക്കുടി ദേശീയപാത ഉപരോധിച്ചു. പൊലീസുമായുള്ള ചർച്ചയെ തുടർന്നാണു പ്രതിഷേധം അവസാനിപ്പിച്ചത്. ജില്ലാ കലക്ടർ വി.പി.ജയശീലൻ ഉൾപ്പെടെയുള്ളവർ ക്വാറി സന്ദർശിച്ച് പരിശോധന നടത്തി.

English Summary:

Deadly Blast at Tamil Nadu Stone Quarry: 4 Killed and Several Wounded in Kariapatti

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com