സൈബറാക്രമണം തടയണമെന്ന് മേയർ ആര്യയുടെ പരാതി; 2 എഫ്ഐആറിട്ട് പൊലീസ്, ആകെ 3 കേസ്
Mail This Article
തിരുവനന്തപുരം ∙ കെഎസ്ആർടിസി ഡ്രൈവറുമായുണ്ടായ വാക്കേറ്റത്തിന് പിന്നാലെ മേയര്‍ ആര്യ രാജേന്ദ്രന് എതിരെ നടക്കുന്ന സൈബര്‍ അധിക്ഷേപത്തില്‍ കേസെടുത്ത് പൊലീസ്. 2 കേസുകളാണ് പൊലീസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വാട്സാപ്പിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും തന്നെ ലൈംഗികമായി അധിക്ഷേപിച്ചെന്നാണ് മേയറുടെ പരാതി.
ആര്യയും കുടുംബവും സഞ്ചരിച്ചിരുന്ന കാർ കുറുകെയിട്ടു കെഎസ്ആർടിസി ബസ് തടഞ്ഞതിന്റെ ദൃശ്യങ്ങൾ പുറത്തുവരികയും വിവാദമാവുകയും ചെയ്തിരുന്നു. ഓവർടേക്ക് ചെയ്യുന്നതിനിടെ കാറിനു നേർക്കു ലൈംഗിക ചേഷ്ട കാണിച്ചുവെന്ന മേയറുടെ പരാതിയിൽ കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ആര്യയ്ക്കെതിരെ സൈബർ ആക്രമണം തുടങ്ങിയത്.
അതേസമയം, ഡ്രൈവർ യദു നൽകിയ പരാതി പൊലീസ് പുനഃപരിശോധിക്കുകയാണ്. ഡ്രൈവറെ പൊലീസിൽ ഏൽപ്പിച്ച മേയറുടെ നടപടി നിയമപരമാണോയെന്ന് പരിശോധിക്കും. കന്റോൺമെന്റ് എസിപിയോട് തിരുവനന്തപുരം ഡിസിപി റിപ്പോർട്ട് തേടി.