ADVERTISEMENT

അയോധ്യ∙ രാമക്ഷേത്രം സന്ദർശിക്കാനായി രാഷ്ട്രപതി ദ്രൗപദി മുർമു അയോധ്യയിലെത്തി. രാഷ്ട്രപതിയെ ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേൽ സ്വീകരിച്ചു. രാമക്ഷേത്രത്തിലേക്കു രാഷ്ട്രപതിയുടെ ആദ്യ സന്ദർശനമാണിത്.

രാമക്ഷേതം സന്ദർശിക്കുന്നതിന് മുൻപ് ഹനുമാൻ ഗാർഹി ക്ഷേത്രത്തിലെത്തി പ്രാർഥന നടത്തി. തുടർന്ന് സരയൂ നദീതീരത്തെ ആരതിയിലും പങ്കെടുത്തു. രാഷ്ട്രപതി ക്ഷേത്രത്തിലെത്തുന്ന സമയത്ത് ഭക്തർക്കു പ്രത്യേക നിയന്ത്രണമുണ്ടാവില്ലെന്നാണു വിവരം. നിലവിലെ സമയ ക്രമീകരണം അനുസരിച്ച് ദർശനം നടക്കുമെന്നും ഭക്തർക്കായുള്ള ക്യൂ സംവിധാനം നിലനിർത്തുമെന്നും ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.

വിഐപി ഗേറ്റിലൂടെ ക്ഷേത്രത്തിലെത്തുന്ന മുർമുവിനെ സുരക്ഷാ ഉദ്യോഗസ്ഥർ അനുഗമിക്കും. മൂന്നു മണിക്കൂർ നേരത്തേക്കായിരിക്കും രാഷ്ട്രപതി നഗരത്തിലുണ്ടാവുക. രാഷ്ട്രപതി എത്തുന്നതിന്റെ ഭാഗമായി ലക്നൗ –അയോധ്യ–ഗൊരഖ്‌പുർ ദേശീയ പാതയില്‍ വാഹനങ്ങൾ വഴിതിരിച്ചുവിട്ടു.

English Summary:

President Draupadi Murmu visited Ram Temple

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com