ADVERTISEMENT

ബെംഗളൂരു∙ അശ്ലീല വിഡിയോ കേസുമായി ബന്ധപ്പെട്ട് ഹാസനിലെ എൻഡിഎ സ്ഥാനാർഥിയായ പ്രജ്വൽ രേവണ്ണ എംപിക്കും പിതാവും മുൻ മന്ത്രിയുമായി എച്ച്.ഡി.രേവണ്ണയ്ക്കും സമൻസ് അയച്ച് പ്രത്യേക അന്വേഷണ സംഘം. ഇരുവരോടും 24 മണിക്കൂറിനുള്ളിൽ അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകണമെന്നാണ് അറിയിച്ചിരിക്കുന്നത്. ഹാസനിലെ വോട്ടെടുപ്പ് പൂർത്തിയായതിനു പിന്നാലെ ജർമനിയിലേക്കു കടന്നതാണ് പ്രജ്വൽ.

സംഭവവുമായി ബന്ധപ്പെട്ട് പ്രജ്വലിനെ ഇന്നലെ ജനതാദൾ(എസ്) പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഒട്ടേറെ സ്ത്രീകൾ ഉൾപ്പെട്ട ആയിരക്കണക്കിനു അശ്ലീല വിഡിയോകൾ പുറത്തു വന്നതോടെയാണ് ദേശീയ അധ്യക്ഷൻ ദേവെഗൗഡയുടെ കൊച്ചുമകനും നിലവിലെ എംപിയുമായ പ്രജ്വലിനെതിരെ അച്ചടക്കനടപടി സ്വീകരിക്കാൻ പാർട്ടി നിർബന്ധിതമായത്.  

പ്രജ്വലും പിതാവും പീഡിപ്പിച്ചെന്ന് ആരോപിച്ച് വീട്ടുജോലിക്കാരി പരാതി നൽകിയതിനു പിന്നാലെയാണ് ഇരുവർക്കുമെതിരെ കേസെടുത്തത്. പീഡനത്തിനിരയായ 5 സ്ത്രീകൾ കർണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. അശ്ലീല വിഡിയോകൾ ഫൊറൻസിക് പരിശോധനയ്ക്ക് കൈമാറിയിട്ടുണ്ട്. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നും കുറ്റക്കാരനെന്നു തെളിഞ്ഞാൽ പാർട്ടിയിൽ നിന്നു പുറത്താക്കുമെന്നും ദൾ സംസ്ഥാന അധ്യക്ഷൻ കുമാരസ്വാമി വ്യക്തമാക്കിയിരുന്നു. 

English Summary:

SIT summons Hassan MP Prajwal Revanna, father for questioning in obscene videos case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com