ADVERTISEMENT

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരാണസി മണ്ഡലത്തിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് കോമീഡിയൻ ശ്യാം രംഗീല. ആര് എപ്പോൾ പത്രിക പിൻവലിക്കുമെന്ന് അറിയാത്ത സാഹചര്യമാണെന്നും അതിനാൽ വാരാണസിയിൽ തിരഞ്ഞെടുപ്പ് വേണമെന്നതിനാലാണു മോദിക്കെതിരെ മത്സരിക്കുന്നതെന്നും സൂറത്തിൽ ബിജെപി സ്ഥാനാർഥി എതിരില്ലാതെ വിജയിച്ചത് ചൂണ്ടിക്കാട്ടി അദ്ദേഹം എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. 

‘‘വാരാണസിയിൽ എന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിനു പിന്നാലെ നിങ്ങളിൽനിന്നു ലഭിച്ച എല്ലാ സ്നേഹത്തിനും നന്ദി. ഉടൻ തന്നെ വാരാണസിയിൽ എത്തി പത്രിക നൽകുന്നതും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട വിഡിയോകളും മറ്റും പുറത്തുവിടും. 2014ൽ ഞാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുയായി ആയിരുന്നു. പ്രധാനമന്ത്രിയെ പിന്തുണച്ചുകൊണ്ട് നിരവധി വിഡിയോകൾ ഞാൻ പോസ്റ്റ് ചെയ്തിട്ടുണ്ട്. രാഹുൽ ഗാന്ധിക്കും അരവിന്ദ് കേജ്‍രിവാളിനുമെതിരെ നിരവധി വിഡിയോകളും പങ്കുവച്ചിട്ടുണ്ട്. 

അതുകണ്ടാൽ അടുത്ത 70 വർഷത്തേക്ക് ബിജെപിക്കു മാത്രമേ ഞാൻ വോട്ട് ചെയ്യൂ എന്ന് ആളുകൾ കരുതും... എന്നാൽ കഴിഞ്ഞ 10 വർഷത്തിനിടെ സാഹചര്യങ്ങൾ മാറി. ഇപ്പോൾ ഞാൻ പ്രധാനമന്ത്രിക്കെതിരെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ പോകുന്നു. ഈ ആഴ്ച തന്നെ വാരാണസയിലെത്തി പ്രധാനമന്ത്രി മോദിക്കെതിരെ പത്രിക സമർപ്പിക്കും’’– ശ്യാം രംഗീല പറഞ്ഞു. ജൂൺ ഒന്നിനാണു വാരാണസിയിൽ തിരഞ്ഞെടുപ്പ്. 

English Summary:

Comedian Shyam Rangeela to contest against PM Modi in Varanasi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com