ADVERTISEMENT

ന്യൂഡൽഹി∙ എസ്എൻസി ലാവ്‌ലിന്‍‌ കേസ് സുപ്രീംകോടതി ഇന്നും പരിഗണിക്കില്ല. മഹാരാഷ്ട്രയില്‍നിന്നുള്ള ഒരു കേസില്‍ വാദം നടക്കുന്നതിനാലാണു പരിഗണിക്കാത്തത്. മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെ ചോദ്യം ചെയ്തു സിബിഐ സമർപ്പിച്ച ഹർജികളാണ് സുപ്രീം കോടതിയിലുള്ളത്.

നേരത്തെ പല തവണ, ഹർജിക്കാരിൽ ഒരാളായ സിബിഐയുടെ കൂടി ആവശ്യം പരിഗണിച്ച് ആണ് കേസ് മാറ്റിയിരുന്നത്. പിന്നീട്, ജൂലൈ 10നു പരിഗണിക്കാനായി മാറ്റിയ കേസ് സിബിഐയുടെ കൂടി അഭ്യർഥന പരിഗണിച്ചാണ് മേയ് ആദ്യം അന്തിമവാദം കേൾക്കാൻ നിശ്ചയിച്ചത്. ഇനി അവധിക്കുശേഷമേ പരിഗണിക്കാൻ സാധ്യതയുള്ളൂ.

എസ്എൻസി ലാവ്‌ലിൻ കമ്പനിയുമായി കരാറുണ്ടാക്കുക വഴി സംസ്ഥാന സർക്കാരിന് 375 കോടി കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന് ആരോപിച്ചുള്ള കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഊർജ സെക്രട്ടറി കെ.മോഹനചന്ദ്രൻ, മുൻ ഊർജ ജോയിന്റ് സെക്രട്ടറി എ.ഫ്രാൻസിസ് എന്നിവരെ വിചാരണ കൂടാതെ കുറ്റവിമുക്തരാക്കിയ സിബിഐ കോടതിവിധി 2017 ൽ ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിനെതിരായ സിബിഐയുടെ അപ്പീലാണ് സുപ്രീം കോടതിയിലുള്ളത്.

പന്നിയാർ, പള്ളിവാസൽ, ചെങ്കളം ചെറുകിട ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എൻസി ലാവ്‌ലിൻ കമ്പനിയുമായി കരാറുണ്ടാക്കിയതിലൂടെ സംസ്ഥാന സർക്കാരിന് 375 കോടി കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നതാണ് ലാവ്‌ലിൻ കേസ്.
 

English Summary:

The Supreme Court will not consider the Lavlin case even today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com