ചോദ്യം ചെയ്യലിന് ഹാജരാകാൻ ടി.ജി.നന്ദകുമാറിന് നോട്ടിസ്; നടപടി ശോഭ സുരേന്ദ്രന്റെ പരാതിയിൽ
Mail This Article
×
ആലപ്പുഴ ∙ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ടി.ജി.നന്ദകുമാറിന് പുന്നപ്ര പൊലീസിന്റെ നോട്ടിസ്. സ്ത്രീത്വത്തെ അപമാനിച്ചെന്നും വ്യക്തിഹത്യ നടത്തിയെന്നും ചൂണ്ടിക്കാട്ടി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ നൽകിയ പരാതിയിൽ , ഈ മാസം ഒൻപതിന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ശോഭ സുരേന്ദ്രൻ പത്തു ലക്ഷം രൂപ കൈപ്പറ്റിയെന്ന് ടി.ജി.നന്ദകുമാർ ആരോപിച്ചിരുന്നു. ശോഭ ബിജെപി വിടാൻ തീരുമാനിച്ചിരുന്നുവെന്നും എൽഡിഎഫ് സ്ഥാനാർഥിയാകാൻ ശ്രമിച്ചിരുന്നുവെന്നുമുള്ള ആരോപണങ്ങളും തിരഞ്ഞെടുപ്പ് സമയത്ത് നന്ദകുമാർ ഉയർത്തിയിരുന്നു. ഇവയടക്കം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനു മുൻപ് നന്ദകുമാർ നടത്തിയ ആരോപണങ്ങൾ വൻ കോളിളക്കമാണ് സൃഷ്ടിച്ചത്.
English Summary:
Alappuzha Punnapra Police issues notice to TG Nandakumar
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.