ADVERTISEMENT

കൊച്ചി∙ ആലുവയ്ക്കടുത്ത് ആലങ്ങാട് കേരള പൊലീസിന്റെ ഭീകര വിരുദ്ധ സ്ക്വാഡ് നടത്തിയ പരിശോധനയിൽ 4 തോക്കുകൾ പിടികൂടി. ഭീകരവിരുദ്ധ സ്ക്വാഡിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആലുവ വെസ്റ്റ് പൊലീസ്, എസ്.പിയുടെ സ്പെഷ്യൽ സ്ക്വാഡ് എന്നിവരുടെ സഹായത്തോടെയായിരുന്നു റെയ്ഡ്. ഈ മേഖലയിലുള്ള 4 വീടുകളിലാണ് പരിശോധന നടത്തിയത്. 

റിയാസ് എന്നയാളുടെ വീട്ടിൽ നിന്നാണ് തോക്കുകൾ പിടിച്ചത്. ഇയാൾ ഈ മേഖലയിലെ ഒരു കുപ്രസിദ്ധ ഗുണ്ടാ നേതാവിന്റെ സംഘാംഗമാണെന്ന് സംശയമുള്ളതായി പൊലീസ് വൃത്തങ്ങൾ പറഞ്ഞു. 2 റിവോൾവറുകളും 2 പിസ്റ്റലുകളും 2 കത്തികളും പിടിച്ചെടുത്തവയിൽ ഉൾപ്പെടും. 9 ലക്ഷം രൂപയും റിയാസിന്റെ വീട്ടിൽ നിന്നും പിടികൂടിയിട്ടുണ്ട്. റിയാസ് ഏറെകാലമായി പൊലീസ് നിരീക്ഷണത്തിലായിരുന്നു. റിയാസിനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു.

English Summary:

Kerala Police seized guns from a house at Aluva

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com