കന്യാകുമാരിയിൽ കടലിൽ കുളിക്കുന്നതിനിടെ അപകടം; 5 മെഡിക്കൽ വിദ്യാർഥികൾക്ക് ദാരുണാന്ത്യം
Mail This Article
×
കന്യാകുമാരി∙ ഗണപതിപുരത്ത് 5 മെഡിക്കൽ വിദ്യാർഥികൾ മുങ്ങി മരിച്ചു. സുഹൃത്തിന്റെ വിവാഹത്തിനായി തിരുച്ചിറപ്പള്ളിയിൽനിന്ന് എത്തിയവരാണ് അപകടത്തിൽപ്പെട്ടത്. കടലിൽ കുളിക്കുന്നതിനിടെയായിരുന്നു അപകടം.
തിരുച്ചിറപ്പള്ളി എസ്ആർഎം കോളജിലെ വിദ്യാർഥികളായ സർവദർശിത് (23), പ്രവീൺ സാം (23), ഗായത്രി (25), വെങ്കിടേഷ് (24), ചാരുകവി (23) എന്നിവരാണ് മരിച്ചത്. മൂന്നു പേർ ചികിത്സയിലാണ്. ഒരാളുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു.
English Summary:
Medical Stidents Drowned At Kanyakumari
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.