ADVERTISEMENT

ന്യൂയോർക്ക്∙ ഇന്ത്യന്‍ വംശജ സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ യാത്രയാകുമായിരുന്ന, നാസയുടെ ബഹിരാകാശ പേടകം ബോയിങ് സ്റ്റാര്‍ലൈനറിന്റെ വിക്ഷേപണം മാറ്റിവച്ചു. ഓക്സിജന്‍ റിലീഫ് വാല്‍വില്‍ തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വിക്ഷേപണത്തിന് 90 മിനിറ്റ് മുന്‍പ് ദൗത്യം മാറ്റിവച്ചത്. ഫ്ലോറിഡയിലെ കെന്നഡ‍ി സ്പേസ് സെന്ററില്‍നിന്ന് ഇന്ത്യന്‍ സമയം 8.04നായിരുന്നു സ്റ്റാര്‍ലൈനറിന്റെ വിക്ഷേപണം നിശ്ചയിച്ചിരുന്നത്.

മനുഷ്യരുമായി സ്റ്റാര്‍ലൈനര്‍ നടത്തുന്ന ആദ്യ പരീക്ഷണയാത്രയാണിത്. പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല. സുനിത വില്യംസും നാസയുടെ ബുഷ് വില്‍മോറുമായിരുന്നു സ്റ്റാര്‍ലൈനറിലെ ബഹിരാകാശ സഞ്ചാരികള്‍. നാസയുടെ കൊമേഴ്സ്യല്‍ ക്രൂ പദ്ധതിയുടെ ഭാഗമായുള്ളതാണ് സ്റ്റാര്‍ലൈനര്‍ വിക്ഷേപണം.

നിലവിൽ 322 ദിവസം സുനിത വില്യംസ് ബഹിരാകാശത്ത് ചെലവഴിച്ചിട്ടുണ്ട്. ബഹിരാകാശത്ത് ഒരു വനിത നടന്നതിന്റെ റെക്കോർഡ് ഇവരുടെ പേരിലായിരുന്നു. പിന്നീട് പെഗ്ഗി വൈറ്റ്സൺ ഈ റെക്കോർഡ് സ്വന്തം പേരിലാക്കി. സുനിതയുടെ ആദ്യ യാത്ര 2006 ഡിസംബർ 9നായിരുന്നു. 2007 ജൂൺ 22നാണ് അവർ തിരിച്ചെത്തിയത്.  

English Summary:

NASA's Boeing Starliner Launch with Sunita Williams Delayed Due to Valve Malfunction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com