30 ദിവസത്തെ പരോളിൽ ഇറങ്ങി മുങ്ങി; കൊലക്കേസ് പ്രതി 20 വർഷത്തിനു ശേഷം ജയിലിൽ തിരിച്ചെത്തി
Mail This Article
×
തിരുവനന്തപുരം∙ പരോളില ്‍ ഇറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി 20 വർഷത്തിനു ശേഷം പൂജപ്പുര ജയിലിൽ തിരിച്ചെത്തി. ഇടുക്കി സ്വദേശി തങ്കച്ചനാണ് (60) രണ്ടു പതിറ്റാണ്ടിനു ശേഷം ജയിലിലേക്ക് തിരിച്ചെത്തിയത്. 2003ലാണ് പരോൾ ലഭിച്ചതിനു പിന്നാലെ തങ്കച്ചൻ മുങ്ങിയത്. അന്ന് 30 ദിവസത്തെ പരോളിനാണ് തങ്കച്ചൻ പുറത്തിറങ്ങിയത്.
1996ൽ തൊടുപുഴ കരിമണ്ണൂരിലെ കൊലക്കേസിലാണ് തങ്കച്ചനെ ജീവപര്യന്തം തടവിനു ശിക്ഷിച്ചത്.
English Summary:
Karimannoor Murder Case Accused Back Behind Bars after 20 Years
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.