പാഞ്ഞടുത്ത് കാട്ടാന; ആറളത്ത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് തലനാരിഴ രക്ഷ
Mail This Article
×
കണ്ണൂര്‍∙ ആറളത്ത് വനം ഉദ്യോഗസ്ഥര്‍ക്കുനേരെ കാട്ടാന പാഞ്ഞടുത്തു. കാട്ടാനയും കുട്ടിയുമാണ് ഇരിട്ടി ഡപ്യൂട്ടി റേഞ്ചറും ജീവനക്കാരുമടങ്ങുന്ന സംഘത്തിനു നേരെ പാഞ്ഞടുത്തത്. ഇന്നലെ വൈകിട്ട് ഫാമിലെ ആറാം ബ്ലോക്കില്‍ വച്ചായിരുന്നു സംഭവം. ഇരിട്ടി ഡപ്യൂട്ടി റേഞ്ചര്‍ കെ. ജിജില്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ അമല്‍, ഡ്രൈവര്‍ അഭിജിത് എന്നിവരാണ് ജീപ്പിലുണ്ടായിരുന്നത്. കാട്ടാനയും കുട്ടിയും ജീപ്പിനുനേരെ വന്നപ്പോൾ ജീപ്പ് പുറകോട്ട് എടുക്കുകയും ഒച്ചവച്ചും മറ്റും കാട്ടാനയെയും കുട്ടിയെയും ഭയപ്പെടുത്തിയതോടെ ഇവ ദിശമാറി പോയതിനാലാണ് ഇവർ രക്ഷപ്പെട്ടത്.
English Summary:
Kannur's Forest Rangers' Close Call with Wild Elephant
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.