ADVERTISEMENT

കോഴിക്കോട്∙ ആർഎംപി നേതാവ് കെ.എസ്. ഹരിഹരന്റെ വീടിന് നേരെ ഉണ്ടായ ആക്രമണത്തിന് പിന്നിൽ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് എഫ്ഐആർ. കുടുംബത്തെ അപായപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും എഫ്ഐആറിൽ പറയുന്നു. കണ്ടാൽ അറിയാവുന്ന 3 പേർക്കെതിരെ പൊലീസ് കേസെടുത്തു. പുലർച്ചെ ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. 

മാരകമായ സ്ഫോടക വസ്തുക്കൾ അല്ല സ്ഫോടനത്തിന് ഉപയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം. വിശദ പരിശോധനയ്ക്ക് സാംപിൾ അയച്ചു. വീടിന്റെ ഗേറ്റിനു സമീപം സ്‌ഫോടക വസ്തു വച്ച് പൊട്ടിക്കുകയായിരുന്നു. പ്രതികൾ ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല. അസഭ്യം വിളിച്ചത് കാറിൽ വന്ന ആളുകളാണെന്നും എഫ്ഐആറിൽ പറയുന്നു. KL 18N 7009 എന്ന നമ്പറിൽ ഉള്ള  കാറിലാണ് അഞ്ചുപേർ എത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. തേഞ്ഞിപ്പലം പൊലീസാണ് കേസ് അന്വേഷണിക്കുന്നത്. 

വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞത് പുറത്ത് നിന്ന് വന്നവരാകാനാണ് സാധ്യതയെന്ന് ആർഎംപി നേതാവ് കെ.എസ്. ഹരിഹരൻ പറഞ്ഞു. കേസുകളെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു. വടകരയിലെ പരാമർശത്തിൽ താൻ മാപ്പ് പറഞ്ഞതാണ്. അത്തരത്തിൽ കേരളത്തിൽ മാപ്പ് പറഞ്ഞ ആദ്യത്തെയാൾ താനാണ്. മറ്റാരും അതുപോലെ ചെയ്തിട്ടില്ല. വിജയരാഘവനും ആർഷോയും ഒന്നും തിരുത്തിയിട്ടില്ല.

താൻ പറഞ്ഞത് യുഡിഎഫിന്റെ അഭിപ്രായമാണെന്ന പി.മോഹനന്റെ വാദം മണ്ടത്തരമാണ്. ആർഎംപിയുടെ അഭിപ്രായം ആർഎംപിയുടേത് മാത്രം. ഖേദപ്രകടനം കൊണ്ട് തീരില്ല എന്ന് മോഹനൻ പറയുന്നത് മറ്റു അർഥങ്ങൾ വച്ച് കൊണ്ടാണ്. വേദിയിൽ വച്ച് തിരുത്താതിരുന്നത് നേതാക്കൾ ഉൾപ്പെടെ എല്ലാവരും ഇരുന്നത് വേദിക്ക് താഴെ ആയതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

English Summary:

Attack against RMP leader Hariharans home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com