നാലാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 64% പോളിങ്; കൂടുതൽ ബംഗാളിൽ, കുറവ് ജമ്മു കശ്മീരിൽ
Mail This Article
×
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിലെ നാലാംഘട്ടത്തിലെ വോട്ടെടുപ്പ് അവസാനിച്ചു. ഇതുവരെയുള്ള കണക്കുകൾപ്രകാരം 64% പോളിങ് രേഖപ്പെടുത്തി. അന്തിമ കണക്കുകളിൽ മാറ്റം വന്നേക്കും. ആന്ധ്രാ പ്രദേശ്: 68.12%, ബിഹാർ: 55.90%, ജമ്മു കശ്മീർ: 36.88 %, ജാർഖണ്ഡ്: 63.37%, മധ്യപ്രദേശ്: 68.63%, മഹാരാഷ്ട്ര: 52.75%, ഒഡീഷ: 63.85%, തെലങ്കാന:61.39%, ഉത്തർപ്രദേശ്: 57.88%, ബംഗാൾ: 76.02% സെലിബ്രിറ്റികൾ ഉൾപ്പെടെയുള്ള പ്രമുഖർ രാവിലെതന്നെ വോട്ട് രേഖപ്പെടുത്തി. ഒൻപതു സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ജമ്മുകശ്മീരിലുമായി 96 സീറ്റുകളിലേക്കാണ് ഈ ഘട്ടത്തിൽ വോട്ടെടുപ്പ് നടന്നത്. ആകെ 17.7 കോടി വോട്ടർമാർ. ആന്ധ്രയിലെ 175 നിയമസഭാ സീറ്റുകളിലും ഒഡീഷയിലെ 28 നിയമസഭാ സീറ്റുകളിലും ഇതോടൊപ്പം വോട്ടെടുപ്പു നടന്നു.
English Summary:
LokSabha Elections 2024 Fourth phase polling today
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.