ADVERTISEMENT

കൊച്ചി ∙ നാടൻപാട്ട് കലാകാരിയും മഹാരാജാസ് കോളജ് വിദ്യാർഥിനിയുമായ ആര്യ ശിവജിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കുമ്പളങ്ങി സ്വദേശിയാണ്. വാതിൽ തുറക്കാതിരുന്നതോടെ ഉച്ചയ്ക്ക് 12 മണിയോടെ വാതിൽ ചവിട്ടിപ്പൊളിച്ച് പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടതെന്നാണ് വിവരം.

മഹാരാജാസ് കോളജിൽ രണ്ടാംവർഷ ബിഎ മലയാളം വിദ്യാർഥിനിയാണ്. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിൽ. ബുധനാഴ്ച രാവിലെ 9 മണിക്ക് പോസ്റ്റ്മോർട്ടം നടക്കും. 

നാടന്‍പാട്ട് സംഘങ്ങൾക്കൊപ്പം പ്രോഗ്രാമുകൾ അവതരിപ്പിച്ചിരുന്നു. മുളകൾ കൊണ്ടും കുരുത്തോല കൊണ്ടും കലാരൂപങ്ങൾ ഉണ്ടാക്കുന്നതിലും മിടുക്കിയായിരുന്നു. മഹാരാജാസിൽ ബുധനാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. 

English Summary:

Folk Singer and Student Arya Shivaji Death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com