ADVERTISEMENT

കോഴിക്കോട്∙ കാറിൽ ആർഎംപി നേതാവ് കെ.എസ്. ഹരിഹരന്റെ വീടിനു മുന്നിലെത്തി അസഭ്യം പറഞ്ഞ സംഭവത്തിൽ പ്രതികൾ ഉപയോഗിച്ച കാർ കസ്റ്റഡിയിലെടുത്തു. വാഹന ഉടമ സിബിൻ ലാലിന്റെ തേഞ്ഞിപ്പലം ഒലിപ്രം കടവിലെ വീട്ടിൽ നിന്നാണ് കാർ കസ്റ്റഡിയിലെടുത്തത്. സംഭവ സമയത്ത് സിബിൻ ലാൽ കാറിലുണ്ടായിരുന്നില്ല എന്നാണ് പൊലീസ് നൽകുന്ന വിവരം.

മറ്റു ചിലരാണ് സിബിൻ ലാലിന്റെ കാർ ഉപയോഗിച്ചിരുന്നത്. ഇവർ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരാണെന്നാണ് പൊലീസ് പറഞ്ഞത്. ഇവരെ തിരിച്ചറിഞ്ഞെന്നും കണ്ടെത്താനായി അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.  

ഞായറാഴ്ച വൈകിട്ടാണ് ഹരിഹരന്റെ വീടിനു സമീപത്ത് കാറിലെത്തിയ സംഘം അസഭ്യം പറഞ്ഞത്. വടകര റജിസ്ട്രേഷനിലുള്ള ചുവന്ന കാറിലാണ് സംഘം എത്തിയതെന്ന് ഹരിഹരൻ പൊലീസിനെ അറിയിച്ചിരുന്നു. അസഭ്യം പറഞ്ഞതിനു പിന്നാലെ രാത്രി എട്ടു മണിയോടെ ബൈക്കിലെത്തിയ രണ്ടു പേർ ഗെയ്റ്റിലേക്ക് സ്ഫോടക വസ്തു എറിഞ്ഞു. ഇവർക്കായും പൊലീസ് അന്വേഷണം നടത്തുകയാണ്. 

വടകരയിൽ യുഡിഎഫ് സമ്മേളനത്തിൽ കെ.കെ. ശൈലജയ്ക്കെതിരെ നടത്തിയ പരമാർശം വിവാദമായതിനെത്തുടർന്ന് ഹരിഹരനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിന്റെ തുർച്ചയായാണ് അസഭ്യ വർഷം നടത്തിയതും സ്ഫോടക വസ്തു എറിഞ്ഞതും. പരമാർശത്തിൽ ഹരിഹരൻ ഖേദപ്രകടനം നടത്തിയിരുന്നു.

English Summary:

Hariharan house attack case: Vehicle Seized, Suspects Under Investigation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com