കെ.എസ്.ഹരിഹരന്റെ വീടിന് നേരെ ബോംബേറ്: പ്രതിഷേധവുമായി യുഡിഎഫ്
Mail This Article
×
വടകര ∙ ആർഎംപി നേതാവ് കെ.എസ്.ഹരിഹരന്റെ വീടിന് നേരെ ബോംബ് എറിഞ്ഞ സംഭവത്തിൽ പ്രതിഷേധവുമായി യുഡിഎഫ്, ആർഎംപി നേതൃത്വം പ്രകടനം നടത്തി. അഞ്ച് വിളക്ക് ജങ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനം പുതിയ സ്റ്റാൻഡിൽ സമാപിച്ചു. പൊതുയോഗം ഡിസിസി പ്രസിഡന്റ് കെ.പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്‌തു.
പ്രതികളെ പിടിച്ചില്ലെങ്കിൽ യുഡിഎഫ് ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് പ്രവീൺ കുമാർ പറഞ്ഞു. ഹരിഹരന്റെ വീട്ടിൽ പൊട്ടിയ ബോംബ് കലാപത്തിന്റെയും അക്രമത്തിന്റെയും ആഹ്വാനമാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ കോട്ടയിൽ രാധാകൃഷ്‌ണൻ അധ്യക്ഷത വഹിച്ചു. പാറക്കൽ അബ്ദുല്ല, എൻ.വേണു, സതീശൻ കുരിയാടി എന്നിവർ സംസാരിച്ചു.
English Summary:
UDF and RMP Rally Against Violent Bomb Attack on Local Leader in Vadakara
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.