അറ്റകുറ്റപ്പണി: ആലുവ ദേശീയപാതയിൽ 20 ദിവസം ഗതാഗത നിയന്ത്രണം
Mail This Article
×
കൊച്ചി∙ ആലുവ ദേശീയപാതയിൽ ഈ മാസം 17 മുതൽ 20 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം. ദേശീയപാതയിൽ ആലുവ മംഗലപ്പുഴ പാലത്തിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
എറണാകുളം ഭാഗത്തേക്കുള്ള ഭാരവാഹനങ്ങൾ രാവിലെ മുതൽ അങ്കമാലി സിഗ്നൽ ജംഗ്ഷനിൽനിന്ന് എംസി റോഡിൽ പ്രവേശിച്ച് കാലടി വഴി തിരിഞ്ഞ് ആലുവ ഭാഗത്തേക്ക് പോകണം. അറ്റകുറ്റപ്പണി നടക്കുന്ന സമയത്ത് ഒരു വരി ഗതാഗതം മാത്രമേ അനുവദിക്കൂ. സെമിനാരിപ്പടി യു ടേൺ പൂർണമായും അടയ്ക്കും. ഇവിടെ തിരിയേണ്ട വാഹനങ്ങൾ പറവൂർക്കവല സിഗ്നലിൽനിന്നും തിരിഞ്ഞുപോകണം.
English Summary:
Traffic restriction on Aluva National Highway for 20 days
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.