ADVERTISEMENT

കാസർകോട് ∙ കാറഡുക്ക അഗ്രികൾച്ചറിസ്റ്റ് വെൽഫയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ 4.76 കോടി രൂപയുടെ തട്ടിപ്പുകേസിൽ 3 പേർ പിടിയിൽ. പള്ളിക്കര മൗവ്വലിലെ ബഷീർ (60), ഏഴാം മൈലിലെ ഗഫൂർ (26), കാഞ്ഞങ്ങാട് നെല്ലിക്കാട്ടെ അനിൽ കുമാർ (55) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഘം സെക്രട്ടറിയും സിപിഎം മുള്ളേരിയ ലോക്കൽ കമ്മിറ്റി അംഗവുമായ കെ.രതീശന്റെ സഹായികളാണിവർ. ബെംഗളൂരുവിൽനിന്ന് പിടിയിലായ ഇവരെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. 

തട്ടിപ്പുതുകയിൽ 44 ലക്ഷം രൂപ മാറ്റിയത് ബഷീറിന്റെ അക്കൗണ്ടിലേക്കാണ്. ബേക്കൽ ജംക്‌ഷനിൽ ജീലാനി ട്രാവൽസ് എന്ന സ്ഥാപനം നടത്തുന്ന ബഷീർ പള്ളിക്കര പഞ്ചായത്ത് അംഗവും മുസ്‍ലിം ലീഗ് നേതാവുമാണ്. രതീശൻ ഏറ്റവും ഒടുവിൽ സംഘത്തിൽനിന്നു എടുത്തുമാറ്റിയ 1.12 കോടിയുടെ പണയ സ്വർണം വിവിധ ബാങ്കുകളിൽ പണയം വയ്ക്കാൻ സഹായിച്ചവരാണ് മറ്റു രണ്ടു പേർ. റിയൽ എസ്റ്റേറ്റ് സംഘമാണ് ഇവരെന്നാണ് സൂചന. മുഖ്യപ്രതിയും സംഘം സെക്രട്ടറിയുമായ കെ. രതീശനെ കണ്ടെത്താൻ സാധിച്ചിട്ടില്ല. കർണാടകയിലെ ശിവമൊഗ്ഗയിൽ ഇവരുണ്ടെന്ന സൂചനയെ തുടർന്ന് പൊലീസ് സംഘം അങ്ങോട്ടു പോയിരിക്കുകയാണ്.

English Summary:

3 Arrested in Rs 4.76 Crore Kasaragod Cooperative Society Fraud Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com