ADVERTISEMENT

മാൽഡ∙ ബംഗാളിലെ മാൽഡ ജില്ലയിലെ വിവിധ ഇടങ്ങളിലായി ഇടിമിന്നലേറ്റ് 11 മരണം. നിരവധി പേർക്കു പരുക്കേറ്റു. മരിച്ചവരിൽ മൂന്നുപേർ പ്രായപൂർത്തിയാകാത്തവരാണ്. മരിച്ചവരുടെ കൂട്ടത്തിൽ ദമ്പതികളുമുണ്ട്. ഹരിശ്ചന്ദ്രപുർ സ്വദേശികളായ ഇരുവര്‍ക്കും പാടത്ത് പണിയെടുക്കവേ മിന്നലേൽക്കുകയായിരുന്നു. മണിച്ചക്ക് പൊലീസ് സ്റ്റേഷൻ പരിധിയില്‍നിന്നുള്ളവരാണ് രണ്ടുപേരും. 

ചന്ദൻ ഷാനി (40), രാജ്‍  മൃദ (16), മനജിത് മണ്ഡൽ (21), അസിത് സാഹ (19), റാണ ഷെയ്ഖ് (8), അതുൽ മണ്ഡൽ (65), ഷെയ്ഖ് സബ്രുൽ (11), സുമിത്ര മണ്ഡൽ (45), നയൻ റോയ് (23), പ്രിയങ്ക സിങ് (20) എന്നിവരാണ് മരിച്ചത്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം. മാൽഡ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ കനത്തമഴയാണ് ഇന്ന് പെയ്തത്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക്  2 ലക്ഷം രൂപ ധനസഹായമായി നൽകുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പരുക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണെന്നും ചിലരുടെ നില ഗുരതരമാണെന്നും അധികൃതർ വാർത്താ ഏജൻസിയോട് പറഞ്ഞു.

English Summary:

11 Killed In Separate Lightning Strike Incidents In Bengal's Malda

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com