ADVERTISEMENT

ഇറ്റാനഗർ∙ അന്തർ സംസ്ഥാന പെൺവാണിഭ റാക്കറ്റിൽ പങ്കുള്ള സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെ 21 പേരെ അരുണാചൽ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ തടവിലായിരുന്ന 10 മുതൽ 15 വയസ് വരെ പ്രായമുള്ള പ്രായപൂർത്തിയാകാത്ത അഞ്ച് പെൺകുട്ടികളെ രക്ഷപ്പെടുത്തിയതായും പൊലീസ് അറിയിച്ചു. അറസ്റ്റിലായ സർക്കാർ ഉദ്യോഗസ്ഥരിൽ ഒരു ഡപ്യൂട്ടി പൊലീസ് സൂപ്രണ്ടും ഹെൽത്ത് സർവീസ് ഡപ്യൂട്ടി ഡയറക്ടറും ഉൾപ്പെടുന്നു. 

ഹോട്ടലുകളിൽ നടന്ന റെയ്ഡിൽ പെൺവാണിഭ റാക്കറ്റിൽ ഉൾപ്പെട്ട 10 പേരാണ് അറസ്റ്റിലായത്. 11 പേർ പെൺകുട്ടികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ഹോട്ടലിൽ വന്നവരാണ്. അറസ്റ്റിലായ 21 പേരിൽ 8 പേർ സർക്കാർ ഉദ്യോഗസ്ഥരാണ്. 

ഇറ്റാനഗറിൽ ബ്യൂട്ടിപാർലർ നടത്തുന്ന സഹോദരിമാരായ രണ്ട് സ്ത്രീകൾ അയൽസംസ്ഥാനമായ അസമിലെ ധേമാജിയിൽനിന്ന് പ്രായപൂർത്തിയാകാത്തവരെ സംസ്ഥാനത്തേക്ക് കടത്തുകയായിരുന്നെന്ന് എസ്പി രോഹിത് രാജ്ബീർ സിങ് പറഞ്ഞു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഉൾപ്പെട്ട പെൺവാണിഭ സംഘം ചിമ്പുവെന്ന പ്രദേശത്ത് സജീവമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് വ്യാപക റെയ്ഡ് നടത്തിയത്. 

രണ്ട് സഹോദരിമാരാണ് തങ്ങളെ ധേമാജിയിൽനിന്ന് ഇറ്റാനഗറിലേക്കു കൊണ്ടുവന്നതെന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ വെളിപ്പെടുത്തിയതായി എസ്പി പറഞ്ഞു. ഇറ്റാനഗറിലേക്ക് കടത്തിയ ഇവരെ ബ്യൂട്ടി പാർലർ നടത്തുന്ന സഹോദരിമാർ ലൈംഗിക തൊഴിലിനു നിർബന്ധിക്കുകയായിരുന്നു. പെൺകുട്ടികൾ ഷെൽട്ടർ ഹോമുകളിലാണെന്നും അവിടെ അവർക്ക് കൂടുതൽ മാനസികാരോഗ്യ പരിചരണം നൽകുമെന്നും അധികൃതർ അറിയിച്ചു.

English Summary:

Sex racket busted in Arunachal Pradesh, 8 government officials among 21 arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com