സോളർ സമരം അവസാനിപ്പിക്കാൻ ചർച്ച നടത്തിയില്ല; വാർത്തകൾ ഭാവന: ജോൺ ബ്രിട്ടാസ്
Mail This Article
×
തിരുവനന്തപുരം ∙ സോളർ വിഷയത്തിൽ എൽഡിഎഫിന്റെ സെക്രട്ടേറിയറ്റ് വളയൽ സമരം അവസാനിപ്പിക്കാൻ സിപിഎം നേതാക്കളുടെ നിർദേശപ്രകാരം താൻ ഇടപെട്ടെന്ന വെളിപ്പെടുത്തൽ നിഷേധിച്ച് ജോൺ ബ്രിട്ടാസ് എംപി. ഇതു സംബന്ധിച്ച വാർത്തകൾ ഭാവനയാണെന്ന് മാധ്യമങ്ങളോടു ബ്രിട്ടാസ് പ്രതികരിച്ചു. സോളർ സമരം അവസാനിപ്പിക്കാൻ ഒരു ചർച്ചയും നടത്തിയിട്ടില്ല. കോൺഗ്രസിലെ ചില നേതാക്കളാണ് സമരം അവസാനിപ്പിക്കാൻ ഇടപെട്ടതെന്നും ബ്രിട്ടാസ് അവകാശപ്പെട്ടു.
English Summary:
LDF's Secretariat Strike on Solar Issue: John Brittas Denies CPM Leaders' Influence
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.