ADVERTISEMENT

ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ നോർത്ത് ഈസ്റ്റ് ഡൽഹിയിലെ കോൺഗ്രസ് സ്ഥാനാർഥി കനയ്യ കുമാറിനു നേരെ ആക്രമണം. നന്ദ്നഗരിയിൽ വച്ചാണു സംഭവം. പൂമാല അണിയിക്കാനെന്ന വ്യാജേന എത്തിയ സംഘം കനയ്യയെയും സംഘത്തെയും കയ്യേറ്റം ചെയ്യുകയായിരുന്നു. കനയ്യയുടെ ഒപ്പമുണ്ടായിരുന്നവർ ആക്രമണം തടയാൻ ശ്രമിച്ചു. ഒപ്പമുണ്ടായിരുന്ന ആം ആദ്മി പാർട്ടി വനിതാ കൗൺസിലർ ഛായ ഗൗരവ് ശർമയോട് അക്രമികൾ അപമര്യാദയായി പെരുമാറിയെന്നും പരാതിയുണ്ട്.

കോൺഗ്രസ് പൊലീസിൽ പരാതി നൽകി. ബിജെപി സ്ഥാനാർഥി മനോജ് തിവാരിയുടെ അനുയായികളാണ് ആക്രമണത്തിനു പിന്നിലെന്നു കോൺഗ്രസ് ആരോപിച്ചു. ഛായയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഘത്തിലുള്ളവർ കറുത്ത മഷി എറിയുന്നതു വിഡിയോയിലുണ്ട്. കയ്യേറ്റം തുടങ്ങുന്നതിനു മുൻപ് ‘കനയ്യയെ ഇപ്പോൾ ആക്രമിക്കുമെന്ന്’ ഒരാൾ പറയുന്നതു കേൾക്കാം.

English Summary:

Kanhaiya Kumar Allegedly Attacked by Rival Follower's During Delhi Election Campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com