ADVERTISEMENT

ന്യൂഡൽഹി∙ പ്രതിപക്ഷ നേതാക്കളുടെ തിരഞ്ഞെടുപ്പ് പ്രസംഗത്തിൽ നിന്നും കേന്ദ്ര സർക്കാരിനെതിരെയുള്ള പരാമർശങ്ങളും ചില വാക്കുകളും നീക്കി. ദൂരദർശനിലും ഓൾ ഇന്ത്യ റേഡിയോയിലും നടത്തിയ പ്രസംഗത്തിലാണ് നടപടി. സിപിഎം ജനറൽ സെക്രട്ടറി  സീതാറാം യച്ചൂരി, ഫോർവേഡ് ബ്ലോക്ക് നേതാവ് ജി.ദേവരാജൻ തുടങ്ങിയവരുടെ പ്രസംഗങ്ങളിലാണു നടപടി സ്വീകരിച്ചത്.

‘വർഗീയ സർക്കാർ’, ‘കാടൻ നിയമങ്ങൾ’, ‘മുസ്‍ലിം’ തുടങ്ങിയ പരാമർശങ്ങളാണ് ഒഴിവാക്കിയത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാർനിർദേശങ്ങള്‍ പ്രകാരമാണ് നടപടിയെന്നാണ് വിശദീകരണം. നേതാക്കളുടെ പ്രസംഗം റിക്കോര്‍ഡ് ചെയ്യുന്നതിന് മുന്‍പാണ് വാക്കുകള്‍ ഒഴിവാക്കണമെന്നു ദൂരദര്‍ശൻ ആവശ്യപ്പെട്ടത്. ‘വര്‍ഗീയ സ്വേച്ഛാധിപത്യ ഭരണം’ എന്ന വാക്കും യച്ചൂരിയോട് ഒഴിവാക്കാൻ ആവശ്യപ്പെട്ടു.

‘‘വിചിത്രമെന്നു പറയട്ടെ, എന്റെ പ്രസംഗത്തിന്റെ ഹിന്ദി പതിപ്പിൽ അവർ ഒരു തെറ്റും കണ്ടെത്തിയില്ല. അത് യഥാർഥ ഇംഗ്ലിഷിന്റെ വിവർത്തനം മാത്രമായിരുന്നു. എന്നാൽ അവരുടെ നിർദേശപ്രകാരം ഇംഗ്ലിഷ് പതിപ്പ് പരിഷ്കരിച്ചു’’ – സീതാറാം യച്ചൂരി പറഞ്ഞു. വിവാദമായ പൗരത്വ ഭേദഗതി നിയമത്തിലെ (സിഎഎ) വിവേചനപരമായ വകുപ്പുകളെ പരാമർശിക്കുന്ന ഒരു വരി തന്റെ പ്രസംഗത്തിൽ ഉണ്ടായിരുന്നുവെന്ന് ജി.ജേവരാജൻ പറഞ്ഞു.

‘‘മുസ്‍ലിം  എന്ന വാക്ക് നീക്കം ചെയ്യണമെന്ന് അവർ എന്നോട് പറഞ്ഞു. പൗരത്വത്തിന് അർഹതയുള്ള മറ്റെല്ലാ ന്യൂനപക്ഷ സമുദായങ്ങളെയും നിയമത്തിൽ പരാമർശിക്കുന്നതിനാൽ മുസ്‌ലിംകളോടുള്ള വിവേചനം തുറന്നുകാട്ടാൻ ഈ വാക്ക് ഉപയോഗിക്കണമെന്ന് ഞാൻ പറഞ്ഞു. പക്ഷേ എന്നെ അനുവദിച്ചില്ല ’’ – ദേവരാജൻ വ്യക്തമാക്കി.

English Summary:

Opp leaders Sitaram Yechury, G Devarajan censored by Doordarshan, AIR

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com