ADVERTISEMENT

കൊച്ചി∙ മഞ്ഞപ്പിത്ത ബാധയുടെ പശ്ചാത്തലത്തിൽ വേങ്ങൂർ പഞ്ചായത്ത് അധികൃതർ ഇന്ന് മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയേക്കും. ആരോഗ്യ, തദ്ദേശ വകുപ്പുകളുടെ മന്ത്രിമാര്‍ അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തുന്നതിനു വേങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ് ശില്‍പ സുധീഷും മറ്റുള്ളവരും തിരുവനന്തപുരത്ത് എത്തി. പഞ്ചായത്തിലെ മഞ്ഞപ്പിത്ത ബാധയെക്കുറിച്ച് ജില്ലാ കലക്ടർ മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. 

ആശുപത്രിയിൽ കഴിയുന്നവർക്കു ധനസഹായം ഉറപ്പാക്കുന്നത് അടക്കമുള്ള ആവശ്യങ്ങൾ പഞ്ചായത്ത് അധികൃതർ നേരത്തേ സർക്കാരിനു മുന്നിൽ വച്ചിരുന്നതാണ്. ഇക്കാര്യത്തിൽ ജില്ലാ കലക്ടറും 3 ദിവസം മുമ്പ് സർക്കാരിനു റിപ്പോർട്ട് കൈമാറി. നിലവിൽ 208 പേർക്കാണ് പഞ്ചായത്തിൽ ഹെപ്പറ്റൈറ്റിസ് എ വൈറസ് മൂലമുള്ള മഞ്ഞപ്പിത്തം ബാധിച്ചിരിക്കുന്നത്. 42 പേർ ആശുപത്രിയിലാണ്. ഇവരിൽ എറണാകുളം ലിസി ആശുപത്രിയിൽ കഴിയുന്ന അഞ്ജന (28), രാജഗിരി ആശുപത്രിയിൽ കഴിയുന്ന ഭർത്താവ് ശ്രീകാന്ത് (36), കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ  കഴിയുന്ന കാർത്യായനി (52), അമൃത ആശുപത്രിയിലുള്ള 6 വയസ്സുകാരി എന്നിവരുടെ നില ഗുരുതരമാണ്.

ലക്ഷക്കണക്കിനു രൂപയാണ് ഇവരോരുത്തർക്കും ചികിത്സാ ഇനത്തിൽ മുടക്കേണ്ടി വരുന്നത്. പലരും വാഹനങ്ങളും വളർത്തു മൃഗങ്ങളെയും സ്ഥലവും മറ്റും വിറ്റാണു ചികിത്സയ്ക്കുള്ള പണം കണ്ടെത്തുന്നത്. ആശുപത്രിയിൽ കഴിയുന്നവരെ സഹായിക്കാൻ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കഴി​ഞ്ഞ ദിവസം സഹായനിധി രൂപീകരിച്ചിട്ടുണ്ട്.

English Summary:

Vengur jaundice inquiry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com