ADVERTISEMENT

തിരുവനന്തപുരം∙ മേയർ ആര്യാ രാജേന്ദ്രനും ബന്ധുവിനും നേരെ അശ്ലീല ആംഗ്യം കാണിച്ചുവെന്ന കേസിൽ കെഎസ്ആർടിസി ഡ്രൈവർ യദു ഓടിച്ച ബസിൽ മോട്ടോർ വാഹനവകുപ്പ് പരിശോധന നടത്തി. പൊലീസിന്റെ ആവശ്യപ്രകാരമാണ് പരിശോധന. ബസിന്റെ വേഗപ്പൂട്ടും ജിപിഎസും പ്രവർത്തിക്കുന്നില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. 

യദുവിനെതിരെ മേയർ നൽകിയ പരാതിയിൽ കുറ്റപത്രം വേഗത്തിൽ സമർപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. ഇതുമായി ബന്ധപ്പെട്ട് മേയ് 21ന് മജിസ്ട്രേറ്റിനു മുന്നിൽ മേയറുടെ രഹസ്യമൊഴി രേഖപ്പെടുത്തും. അതിനു മുൻപായാണ് ബസ് എംവിഡിയെക്കൊണ്ട് പരിശോധിപ്പിച്ചത്. എന്തൊക്കെ പരിശോധിക്കണമെന്ന് പൊലീസ് എംവിഡിക്ക് കൃത്യമായ നിർദേശം നൽകിയിരുന്നു. പട്ടം മുതൽ പാളയം വരെ യദു ഓടിച്ചിരുന്ന ബസ് മേയർ സഞ്ചരിച്ചിരുന്ന വാഹനത്തെ മറികടക്കാൻ തെറ്റായ ദിശയിലൂടെ അതിവേഗത്തിൽ ഓടിച്ചുവെന്നാണ് പരാതി. പരാതിയിൽ പറയുന്ന ഭാഗങ്ങളിൽ എത്ര വേഗതയിൽ ബസിന് സഞ്ചരിക്കാനാകും എന്നറിയാനാണ് വേഗപ്പൂട്ട് പരിശോധിച്ചത്. എന്നാൽ രണ്ടുമാസത്തിലേറെയായി ബസിന്റെ വേഗപ്പൂട്ട് ഇളക്കിയിട്ടിരിക്കുകയായിരുന്നു എന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. ജിപിഎസും ഏറെനാളായി പ്രവർത്തിക്കുന്നില്ലെന്നും പരിശോധനയിൽ വ്യക്തമായി.

English Summary:

MVD's inspection of the bus driven by Yadhu. Speed lock and GPS were not working

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com