ADVERTISEMENT

പത്തനംതിട്ട∙ പമ്പയിലെ ക്ലോക്ക് റൂമിൽ അനധികൃത പിരിവ് നടത്തിയ ബിജെപി പ്രാദേശിക നേതാക്കൾക്കെതിരെ കേസ്. വൻതുക പിരിവ് ചോദിച്ചു പമ്പയിലെ ക്ലോക്ക് റൂം നടത്തിപ്പുകാരെ ഭീഷണിപ്പെടുത്തിയതിനാണ് കേസ്. ബിജെപി റാന്നി മണ്ഡലം പ്രസിഡന്‍റ് സന്തോഷ് കുമാർ, ജനറൽ സെക്രട്ടറി അരുൺ അനിരുദ്ധൻ എന്നിവർക്ക് എതിരെയാണ് ക്ലോക്ക് റൂം കരാറുകാരൻ പമ്പ പൊലീസിൽ പരാതി നൽകിയത്. ഇരുവരും പിരിവിനായി ക്ലോക്ക് റൂമിൽ എത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങളും കരാറുകാരൻ പുറത്തുവിട്ടിരുന്നു.

ക്ലോക്ക് റൂമിന് അമിത നിരക്ക് ഈടാക്കുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞദിവസം ഭക്തർ പ്രതിഷേധിച്ചിരുന്നു. എന്നാൽ പിരിവ് കൊടുക്കാത്തതിന് ഭക്തരെ ഇളക്കിവിട്ട് ബിജെപി നേതാക്കൾ പ്രശ്നമുണ്ടാക്കിയെന്നാണ് കരാറുകാരന്‍റെ പരാതി. അതേസമയം, ക്ലോക്ക് റൂമിന് അമിത നിരക്ക് ഈടാക്കുന്നത് ഭക്തർക്ക് ഒപ്പം നിന്ന് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നാണ് ബിജെപി നേതാക്കളുടെ വിശദീകരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com