ADVERTISEMENT

ശ്രീനഗർ∙ ജമ്മു കശ്മീരിലെ ഷോപ്പിയാനിലുണ്ടായ ഭീകരാക്രമണത്തിൽ ബിജെപി മുൻ സർ‌പഞ്ച് കൊല്ലപ്പെട്ടു. അനന്ത്നാഗിൽ ജയ്പൂർ സ്വദേശികളായ ദമ്പതികൾക്ക് നേരെയും വെടിവയ്പ്പുണ്ടായി. ഷോപ്പിയാനിലെ ഹിർപോറയിൽ രാത്രി പത്തരയോടെയാണ് ഐജാസ് ഷെയ്ഖ് എന്ന മുൻ ബിജെപി സർപഞ്ചിനു നേരെ ഭീകരർ വെടിയുതിർത്തത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

പരുക്കേറ്റ ദമ്പതികളായ തബ്രേസിന്റെയും ഫർഹയുടെയും ആരോഗ്യനില ഗുരുതരമാണ്. അനന്ത്നാഗിലെ യന്നാറിൽ വച്ചാണ് ഇവർക്ക് വെടിയേറ്റത്. പ്രദേശം കശ്മീർ പൊലീസ് വളഞ്ഞിരിക്കുകയാണ്. നാഷണൽ കോൺഫറൻസ്, പിഡിപി, ബിജെപി തുടങ്ങിയ രാഷ്ട്രീയ പാർട്ടികൾ ആക്രമണങ്ങളെ അപലപിച്ചു.

ആക്രമണങ്ങൾ ആശങ്കാജനകമാണെന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അനന്ത്‌നാഗ്-രജൗരി സീറ്റിൽ മത്സരിക്കുന്ന മുൻ മുഖ്യമന്ത്രിയും പിഡിപി പ്രസിഡന്റുമായ മെഹബൂബ മുഫ്തി പറഞ്ഞു. ‘‘ക്രൂരമായ സംഭവങ്ങൾ ജമ്മു കശ്മീരിൽ ദീർഘകാല സമാധാനം കൈവരിക്കുന്നതിന് തടസമായി വരുന്നു. ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ ഒരുമിച്ച് നിൽക്കാനും ശാശ്വതമായ ഐക്യത്തിനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കാനും എല്ലാവരും തയാറാകണം. ചിന്തകളും പ്രാർഥനകളും ഇരകൾക്കൊപ്പമാണ്’’ – നാഷണൽ കോൺഫറൻസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ജമ്മു കശ്മീരിലെ ബിജെപിയുടെ ധീരനായ പോരാളിയായിരുന്നു ഐജാസെന്ന് ബിജെപി തങ്ങളുടെ അനുശോചന കുറിപ്പിൽ പറയുന്നു.

English Summary:

Ex BJP Sarpanch killed and couple injured in Terror attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com