ADVERTISEMENT

തിരുവനന്തപുരം∙ മംഗലപുരത്ത് കനത്തമഴയിൽ  ടയർ മണ്ണിലേക്ക് താഴ്ന്ന് പാചകവാതക സിലിണ്ടർ ലോറി മറിഞ്ഞു. പുലർച്ചെ 4 മണിയോടെയാണ് അപകടം. വാതക ചോർച്ചയില്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കി. ദേശീയപാത നിർമാണം നടക്കുന്നതിനാൽ വഴിതെറ്റി സർവീസ് റോഡ് വഴി വന്ന ടാങ്കറാണ് മറിഞ്ഞത്.

കൊച്ചിയിൽനിന്ന് തിരുനെൽവേലിയിലേക്ക് പാചകവാതകവുമായി പോവുകയായിരുന്നു ലോറി. അപകടത്തിൽ ഡ്രൈവർ നാമക്കൽ സ്വദേശി എറ്റിക്കൺ (65) പരുക്കുകളില്ലാതെ രക്ഷപ്പെട്ടു.  പള്ളിപ്പുറം സിആർപിഎഫ് മുതൽ മംഗലപുരം വരെ ദേശീയപാതയിലെ വാഹനങ്ങൾ വഴിതിരിച്ചുവിടുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com