ജോലിസമയം കഴിഞ്ഞു; ട്രാക്ക് തെറ്റിച്ച് ട്രെയിൻ നിർത്തിയിട്ട ശേഷം ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി
Mail This Article
×
കാസര്‍കോട്∙ തെറ്റായ ട്രാക്കിൽ ഗുഡ്സ് ട്രെയിൻ നിർത്തിയിട്ട ശേഷം ലോക്കോ പൈലറ്റ് പുറത്തിറങ്ങിപ്പോയി. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. യാത്രാ ട്രെയിനുകൾ വരുന്ന ഒന്നാമത്തെ പ്ലാറ്റ്‍ഫോമിലാണ് ഗുഡ്സ് ട്രെയിൻ നിർത്തിയിട്ടത്. ഇതോടെ കാഞ്ഞങ്ങാട് സ്റ്റോപ്പുള്ള പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് ഒന്നാം പ്ലാറ്റ്‍ഫോമില്‍ നിര്‍ത്താൻ കഴിയാതെയായി. ഗുഡ്സ് ട്രെയിൻ ലോക്കോ പൈലറ്റിന്‍റെ ജോലിസമയം കഴിഞ്ഞതോടെ ഇയാൾ പോവുകയായിരുന്നു എന്നാണ് വിവരം.
ട്രെയിനുകൾ എത്താതായതോടെ യാത്രക്കാരും വലഞ്ഞു. ഷൊർണൂർ ഭാഗത്തേയ്ക്ക് പോകേണ്ട ട്രെയിനുകളാണ് പ്ലാറ്റ്‍ഫോം ഒന്നിൽ നിര്‍ത്തുന്നത്. രാവിലെയായിട്ടും ട്രെയിൻ ഇവിടെ നിന്നും നീക്കിയിട്ടില്ല. വിഷയത്തിൽ പ്രതികരിക്കാൻ അധികൃതർ തയാറായിട്ടില്ല.
English Summary:
Loco piolet got off the train, leaving goods train down the incorrect track
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.