ADVERTISEMENT

കൊച്ചി ∙ പെരുമ്പാവൂരിൽ നിയമവിദ്യാര്‍ഥിനിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ വിചാരണക്കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതിയും ശരിവച്ചതോടെ പ്രതി അമീറുൽ ഇസ്‍ലാം ഇനി സുപ്രീം കോടതിയിലേക്ക്. ശി‌ക്ഷയ്ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ പ്രതിയുടെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അഡ്വ. ബി.എ.ആളൂർ വ്യക്തമാക്കി. നിരപരാധിയായ ഒരാളെ രക്ഷിക്കാൻ സാധിച്ചില്ലല്ലോ എന്ന വേദനയാണു തനിക്കുള്ളതെന്നും ആളൂർ പറഞ്ഞു. 

അമീറുൽ അല്ല കൊലപാതകം നടത്തിയതെന്നു തെളിയിക്കാൻ സമർപ്പിച്ച കാര്യങ്ങളൊന്നും ‍ഡിവിഷൻ ബെഞ്ച് വ്യക്തമായി പരിശോധിച്ചിട്ടില്ലെന്ന് ആളൂർ ആരോപിച്ചു. നിയമവിദ്യാർഥിനിയെ ഉപദ്രവിച്ചതു താനല്ല എന്ന് പ്രതി വ്യക്തമായി പറഞ്ഞതാണ്. മറ്റാരോ കുറ്റം ചെയ്തിട്ട് അത് അന്വേഷിക്കാതെ അമീറുലിലേക്കു കേസ് അന്വേഷണം ചുരുക്കുകയായിരുന്നു അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥരെന്നും ആളൂർ ആരോപിച്ചു.

2016 ഏപ്രിൽ 28നാണ് പെരുമ്പാവൂരിലെ കുറുപ്പംപടിയിലുള്ള വീട്ടിൽ നിയമവിദ്യാർഥിനിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അസം സ്വദേശിയായ പ്രതി അമീറുൽ ഒരു മാസത്തിനുശേഷം പിടിയിലായി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പ്രതിയെ വധശിക്ഷയ്ക്ക് വിധിച്ചു. ഇതിനെതിരെ പ്രതി സമർപ്പിച്ച അപ്പീലാണ് ഹൈക്കോടതി തള്ളിയത്. വിചാരണക്കോടതി വധശിക്ഷ വിധിച്ചാൽ ഹൈക്കോടതി അത് ശരിവയ്ക്കേണ്ടതുണ്ട്. അതിനായി സർക്കാർ നൽകിയ ഹർജി കോടതി അംഗീകരിക്കുകയുമായിരുന്നു. പ്രതി സുപ്രീം കോടതിയെ സമീപിക്കുന്നതോടെ കേസ് വീണ്ടും നിയമവഴികളിൽ കുരുങ്ങാൻ ഇടയുണ്ട്.

English Summary:

Ameerul Islam's Final Stand: Supreme Court to Review Death Sentence in Law Student Murder

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com