ADVERTISEMENT

അടൂർ∙ മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് അഭ്യാസപ്രകടനം നടത്തിയ അടൂർ സ്വദേശി പിടിയിൽ. പറക്കോട് സ്വദേശി ദീപുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. റോഡരികിലെ ഓവുചാലിൽനിന്ന് പിടികൂടിയ പാമ്പുമായാണ് ഇയാൾ ബാറിനു മുന്നിൽ അഭ്യാസം നടത്തിയത്. ഈ സമയത്ത് ദീപു മദ്യലഹരിയിലായിരുന്നു. ദീപുവിനെ വനംവകുപ്പിനു കൈമാറി.

ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. ഓവുചാലിൽ പെരുമ്പാമ്പിനെ കണ്ട് ജനം തടിച്ചുകൂടിയിരുന്നു. മദ്യലഹരിയിലായിരുന്ന ദീപു  ഉടൻതന്നെ പാമ്പിനെ പിടികൂടി. പിന്നീട് അതിനെ തോളിലിട്ട് ‘പ്രകടനം’ നടത്തി. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു.

\

പൊലീസ് ഉടൻ സംഭവസ്ഥലത്തേക്ക്  എത്തിയെങ്കിലും ദീപു പാമ്പിനെ വിട്ടുനൽകാൻ വിസമ്മതിച്ചു. പാമ്പിനെ പിടിക്കുന്നതിൽ മുൻ പരിചയമോ വനം വകുപ്പിന്റെ ലൈസൻസോ ഇല്ലാത്തയാളാണ്‌ ദീപു. 

സംഭവത്തിൽ ദീപുവിനും പാമ്പിനും പരിക്കുകളൊന്നുമില്ല. പെരുമ്പാമ്പിനെ അശാസ്ത്രീയമായി പിടികൂടി ഉപദ്രവിച്ചു, വീരപരിവേഷം കിട്ടാൻ ജനമധ്യത്തിൽ പ്രദർശിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ദീപുവിനെതിരെ ചുമത്തിയിരിക്കുന്നത്. പെരുമ്പാമ്പിനെ നിലവിൽ കുമ്മണ്ണൂർ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്.

English Summary:

Drunk Man's Python Stunt in Adoor Triggers Police Action and Viral Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com