ആക്രി സാധനങ്ങളുമായി പോയ 14കാരനെ മർദിച്ചു; ബിജെപി നേതാവ് അറസ്റ്റിൽ
Mail This Article
×
കായംകുളം (ആലപ്പുഴ)∙ കൃഷ്ണപുരത്ത് 14 വയസുകാരനെ മർദിച്ച കേസിൽ ബിജെപി പ്രാദേശിക നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാപ്പിൽ കിഴക്ക് ആലമ്പള്ളിൽ മനോജ് (45) ആണ് അറസ്റ്റിലായത്. വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. ബിജെപി വാർഡ് ഭാരവാഹിയാണ് മനോജ്.
ആക്രി സാധനങ്ങളുമായി സൈക്കിളിൽ പോവുകയായിരുന്ന 14കാരനെ ഞായറാഴ്ചയാണ് ഇയാൾ മർദിച്ചത്. കഴുത്തിനു പരുക്കുകളുമായി പതിനാലുകാരനെ കായംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലു പ്രവേശിപ്പിച്ചിരുന്നു.
English Summary:
BJP leader arrested in attacking 14 year old boy
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.