ADVERTISEMENT

മുംബൈ∙ ‍താനെയിലെ ‍ഡോംബിവാലിക്കു സമീപം കെമിക്കൽ ഫാക്ടറിയിൽ തീപിടിത്തത്തിൽ 8 പേർ മരിച്ചു. 60 പേർക്ക് പരുക്കേറ്റു. 8 പേരെ രക്ഷപ്പെടുത്തി. നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. എംഐഡിസി ഫേസ് 2ലാണ് അമുദാൻ കെമിക്കൽ കമ്പനി സ്ഥിതി ചെയ്യുന്നത്. മൂന്നു തവണ സ്ഫോടനശബ്ദം കേട്ടതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

തീപിടിത്തം നിയന്ത്രണവിധേയമാക്കാൻ അഗ്നിരക്ഷാസേനയുടെ 15 വാഹനങ്ങളാണ് എത്തിയിരിക്കുന്നത്. സമീപത്തെ വീടുകളുടെ ജനൽച്ചില്ലുകൾക്ക് കേടുപാടുകളുണ്ടായി. കാർ ഷോറൂം ഉൾപ്പെടെ മറ്റ് രണ്ടു കെട്ടിടങ്ങളിലേക്കു കൂടി തീ പടർന്നിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com