ADVERTISEMENT

ന്യൂഡൽഹി∙ ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള പ്രധാനപ്പെട്ട തിരഞ്ഞെടുപ്പാണിതെന്ന് കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി. ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി ഡൽഹി നിവാസികൾക്ക് നൽകിയ വിഡിയോ സന്ദേശത്തിലാണ് സോണിയയുടെ പ്രതികരണം. ഡൽഹിയിലെ ഏഴു സീറ്റുകളിലും ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്നും സോണിയ വോട്ടർമാരോട് അഭ്യർഥിച്ചു. 

‘‘തൊഴിലില്ലായ്മ, വിലക്കയറ്റം, ഭരണഘടനാ സ്ഥാപനങ്ങൾക്ക് നേരെയുള്ള ആക്രമണം എന്നിവയ്ക്കെതിരെയാണ് ഈ ലോക്‌സഭാ തിരഞ്ഞെടുപ്പു പോരാട്ടം. ഇത് രാജ്യത്തിന്റെ ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള തിരഞ്ഞെടുപ്പാണ്. ഈ പോരാട്ടത്തിൽ നിങ്ങൾ നിങ്ങളുടെ പങ്കു വഹിക്കണം. ഇന്ത്യ സഖ്യത്തിനുള്ള നിങ്ങളുടെ ഓരോ വോട്ടും തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഞങ്ങൾക്ക് നൽകുന്ന ഓരോ വോട്ടും പണപ്പെരുപ്പം കുറയ്ക്കും, സ്ത്രീകളെ ശാക്തീകരിക്കും, ശോഭനമായ ഭാവിയുള്ള തുല്യതയുടെ ഇന്ത്യ സൃഷ്ടിക്കും’’ – സോണിയ ഗാന്ധി പറഞ്ഞു.

English Summary:

Vote for India Alliance to Empower Women and Build a Bright Future: Sonia Gandhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com