ADVERTISEMENT

ന്യൂഡൽഹി∙ ബംഗാളിൽ ഒബിസി സർട്ടിഫിക്കറ്റുകൾ റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ ബംഗാൾ സർക്കാർ സുപ്രീംകോടതിയിലേക്ക്. 2010നു ശേഷമുള്ള ഒബിസി സർട്ടിഫിക്കറ്റുകളാണ് കൊൽക്കത്ത ഹൈക്കോടതി റദ്ദാക്കിയത്. 5 ലക്ഷത്തോളം ഒബിസി സർട്ടിഫിക്കറ്റുകളാണ് കോടതി ഉത്തരവോടെ റദ്ദാക്കപ്പെട്ടത്.

കോടതി നടപടി ബിജെപി തെരഞ്ഞെടുപ്പിൽ ആയുധമാക്കുന്നതിനിടെയാണ് സുപ്രീംകോടതിയിൽ പോകാനുള്ള സർക്കാർ നീക്കം. സുപ്രീംകോടതിയുടെ വേനൽക്കാല അവധിക്ക് ശേഷമായിരിക്കും ഹർജി ഫയൽ ചെയ്യുക. സർക്കാർ നടപടിക്കെതിരെ വന്ന  ചില ഹർജികള്‍ പരിഗണിച്ച്, ഒബിസി സർട്ടിഫിക്കറ്റുകള്‍ നല്‍കിയത് നിയമവിരുദ്ധമെന്ന് വ്യക്തമാക്കിയാണ് കോടതി നടപടി.

ബിജെപിയുടെ ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്നും കോടതി വിധി അംഗീകരിക്കില്ലെന്നുമാണ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാന‍‍ർജിയുടെ പ്രതികരണം. 2010ന് മുന്‍പ് സർക്കാർ അനുവദിച്ച ഒബിസി സർട്ടിഫിക്കറ്റുകള്‍ക്ക് നിയമസാധുതയുണ്ടാകും. 2010ന് ശേഷം ഒബിസി ക്വാട്ടയിലൂടെ ജോലി ലഭിച്ചവരെ കോടതി നടപടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

English Summary:

Calcutta HC’s OBC ruling: PM Modi targets Opposition, Mamata Banerjee says will move SC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com