ADVERTISEMENT

ബെംഗളൂരു ∙ 2005ൽ തുമക്കൂരു വെങ്കട്ടമ്മനഹള്ളി പൊലീസ് ക്യാംപിനു നേരെയുണ്ടായ നക്സൽ ആക്രമണക്കേസിലെ പ്രതിയെ 19 വർഷത്തിനു ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രപ്രദേശ് രാമഗിരി സ്വദേശി കോട്ടഗെരെ ശങ്കരയാണ് (38) അറസ്റ്റിലായത്. 300 നക്സലുകൾ ഗ്രനേഡും റൈഫിളുകളുമായി കടന്നുകയറി പൊലീസ് ക്യാംപ് ആക്രമിച്ച കേസിലെ 32–ാം പ്രതിയാണ് ശങ്കര. ആക്രമണത്തിൽ 7 പൊലീസുകാർ കൊല്ലപ്പെട്ടിരുന്നു. 

ബെംഗളൂരു മഹാനഗരസഭയ്ക്കു (ബിബിഎംപി) കീഴിൽ കരാർ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന ശങ്കരയെ തുമക്കൂരു പൊലീസും ആഭ്യന്തര സുരക്ഷാവിഭാഗവും ചേർന്നാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ ജാമ്യമില്ലാ വാറന്റും നിലനിൽക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ടു 4 പേരെ പൊലീസ് അടുത്തയിടെ അറസ്റ്റ് ചെയ്തിരുന്നു. ഇവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു ശങ്കരയെ കുടുക്കിയത്.

English Summary:

Karnataka police arrest fugitive Naxal after 19 years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com