ADVERTISEMENT

തിരുവനന്തപുരം∙ മദ്യനയവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ പണപ്പിരിവിന് ഇറങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി എം.ബി.രാജേഷ്. സർക്കാർ ഇതുവരെ മദ്യനയത്തിന്റെ ആലോചനകളിലേക്ക് കടന്നിട്ടു പോലുമില്ലെന്ന് മന്ത്രി വ്യക്തമാക്കി.

‘‘ബാർ കോഴയുമായി ബന്ധപ്പെട്ട ടെലിഫോൺ സന്ദേശം കേട്ടിരുന്നു. വാർത്തയും കണ്ടിരുന്നു. ഗൗരവത്തോടെയാണ് സർക്കാർ ഇതിനെ കാണുന്നത്. സർക്കാർ മദ്യനയത്തിന്റെ ആലോചനകളിലേക്ക് കടന്നിട്ടില്ല. പ്രാരംഭ ചർച്ചകൾ പോലും നടത്തിയിട്ടില്ല. മാധ്യമങ്ങളിൽ കഴിഞ്ഞ ഒരു മാസമായി മദ്യനയവുമായി ബന്ധപ്പെട്ട പല വാർത്തകളും വരുന്നുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ പണപ്പിരിവ് നടത്താൻ ഇറങ്ങിയാൽ അതിശക്തമായ നടപടി സ്വീകരിക്കും’’– എം.ബി.രാജേഷ് പറഞ്ഞു.

‘‘ശബ്ദരേഖ കലാപരിപാടി കുറച്ചുകാലമായി സ്ഥിരമായുള്ളതാണ്. ആരായാലും കൈകാര്യം ചെയ്യാൻ സർക്കാരിനറിയാം. മാധ്യമ വാർത്തകളുടെ ഉറവിടം എവിടെ നിന്നാണ് എന്നറിയില്ല. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ പണപ്പിരിവിന് ഇറങ്ങിതിരിക്കുന്നവർക്കെതിരെ നടപടിയുണ്ടാകും.

പ്രതിപക്ഷം എന്തുകൊണ്ട് രാജി ചോദിക്കുന്നില്ലെന്ന് കരുതിയിരിക്കുകയായിരുന്നുവെന്ന്, രാജി ആവശ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. നിയമസഭ തുടങ്ങുമ്പോൾ അവിടെ കാണാം. കഴിഞ്ഞ 6 മാസം കൊണ്ട് 52 ബാറുകൾക്കെതിരെ ഈ സർക്കാർ കേസെടുത്തിട്ടുണ്ട്. അത്തരം നടപടി സ്വീകരിക്കുന്നതിൽ ചിലർക്ക് അസ്വസ്ഥതയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

English Summary:

M B Rajesh said that strict action will be taken against those who go to collect money based on the news related to the liquor policy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com