ചെക്ക്‌ഡാം തുറന്നു വിടുന്നതിനിടയിൽ കൈകൾ പലകകൾക്കിടയിൽ കുടുങ്ങി; പാലായിൽ 51കാരൻ മരിച്ചു
Mail This Article
×
പാലാ∙ പയപ്പാറിൽ ചെക്ക്‌ഡാം തുറന്നു വിടുന്നതിനിടയിൽ കൈകൾ പലകകൾക്കിടയിൽ കുടുങ്ങി കരൂർ ഉറുമ്പിൽ രാജു (51) മരിച്ചു. ഉച്ചക്ക് 12ന് പയപ്പാറിലുള്ള നടപ്പാതയോടു ചേർന്ന ചെക്ക്ഡാമിന്റെ പലകകൾ സുഹൃത്തുക്കൾക്കൊപ്പം ഉയർത്താൻ ശ്രമിക്കുന്നതിനിടയാണ് അപകടം സംഭവിച്ചത്. സുഹൃത്തുക്കളും പ്രദേശവാസികളും ചേർന്ന് രാജുവിനെ പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ:സിന്ധു.
English Summary:
Man died in accident during opening checkdam at Pala
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.