ADVERTISEMENT

ന്യൂഡല്‍ഹി∙ ആംആദ്മി പാർട്ടിയുമായി ബന്ധപ്പെട്ട് താൻ ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം സത്യമാണെന്നും നുണ പരിശോധനയ്ക്ക് തയാറാണെന്നും സ്വാതി മലിവാള്‍ എംപി. ആംആദ്മി പാര്‍ട്ടി നേതാക്കള്‍ തന്നെ അപമാനിക്കുകയാണ്. അരവിന്ദ് കേജ്‌രിവാള്‍ വസതിയില്‍ ഉള്ളപ്പോഴാണ് ആക്രമിക്കപ്പെട്ടത്. മര്‍ദനമേറ്റ് താന്‍ നിലവിളിച്ചിട്ടുപോലും ആരും രക്ഷിക്കാനെത്തിയില്ലെന്നും സ്വാതി മലിവാൾ ആരോപിച്ചു. 

മര്‍ദനം ആരുടെയെങ്കിലും നിര്‍ദേശപ്രകാരമാണോയെന്ന് അന്വേഷിക്കണം. കേജ്‌രിവാളിന്റെ പിഎ ബിഭവ് കുമാര്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് മാധ്യമങ്ങള്‍ക്ക് നല്‍കിയത്. സിസിടിവി ദൃശ്യങ്ങളില്‍ കൃത്രിമം നടന്നിട്ടുണ്ട്. കേസില്‍ ഇരയായ താന്‍ നിരന്തരം അപമാനിക്കപ്പെടുകയാണ്. രാജ്യസഭാ അംഗത്വം രാജിവയ്ക്കില്ലെന്നും സ്വാതി മലിവാള്‍ വ്യക്തമാക്കി.

കേസില്‍ കേജ്‌രിവാളിന്റെ മാതാപിതാക്കളെ ചോദ്യം ചെയ്യാനാണ് ഡല്‍ഹി പൊലീസിന്റെ തീരുമാനം. പരാതിക്ക് ആസ്പദമായ സംഭവം നടക്കുമ്പോള്‍ അവിടെയുണ്ടായിരുന്ന എല്ലാവരെയും ചോദ്യം ചെയ്യുന്നത് സ്വാഭാവിക നടപടിയാണെന്നാണ് ഡല്‍ഹി പൊലീസ് പറയുന്നത്. ഔദ്യോഗിക വസതിയില്‍വച്ച് സ്വാതി മലിവാളിനെ കേജ്‌രിവാളിന്റെ പിഎ മര്‍ദിച്ചുവെന്നാണ് കേസ്.

English Summary:

Swati Maliwal Alleges AAP Leaders Tampered with CCTV Footage Amid Assault Investigation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com