നടി ഹേമ ഉൾപ്പെടെ മോഡലുകളുടെ മൂത്രസാംപിളുകൾ പരിശോധിച്ചു; ലഹരി ഉപയോഗിച്ചതിനു സ്ഥിരീകരണം
Mail This Article
×
ബെംഗളൂരു ∙ ഇലക്ട്രോണിക് സിറ്റി സിംഗേന അഗ്രഹാരയിലെ ജിഎം ഫാംഹൗസിൽ നടന്ന നിശാപാർട്ടിയിൽ പങ്കെടുത്തവരുടെ മൂത്രസാംപിളുകൾ പരിശോധിച്ചതിലൂടെ, തെലുങ്കു നടി ഹേമ ഉൾപ്പെടെ 86 പേർ ലഹരിമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തി. 19ന് നടന്ന റെയ്ഡിൽ രാസലഹരി ഗുളികകളും (എംഡിഎംഎ), കൊക്കെയ്നും പിടിച്ചെടുത്തിരുന്നു.
തെലുങ്ക് താരങ്ങളെ കൂടാതെ മോഡലുകളും ഐടി ജീവനക്കാരും ഉൾപ്പെടെ 101 പേരാണ് പാർട്ടിയിൽ പങ്കെടുത്തത്. ഫാംഹൗസ് ഉടമയും പാർട്ടി സംഘാടകനും 3 ലഹരി ഇടപാടുകാരും ഉൾപ്പെടെ 5 പേരാണ് അറസ്റ്റിലായത്.
English Summary:
Telugu Actress and 85 Others Test Positive for Drugs at GM Farmhouse Party
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.