തിരഞ്ഞെടുപ്പ് ദിവസം ഫോണിലെ ഔട്ട്‌ഗോയിങ് കോളുകൾ സസ്പെൻഡ് ചെയ്തു: മെഹബൂബ
Mail This Article
×
ശ്രീനഗർ∙ തന്റെ മൊബൈലിൽനിന്നുള്ള ഔട്ട്‌ഗോയിങ് കോളുകൾ മുന്നറിയിപ്പില്ലാതെ തടസ്സപ്പെടുത്തിയെന്ന് ജമ്മു കശ്മീരിലെ പിഡിപി നേതാവ് മെഹബൂബ മുഫ്തി. അന്ത്നാഗ് ലോകസഭാ മണ്ഡലത്തിലെ പോളിങ് നടക്കുന്ന ദിവസമായ ഇന്ന് തന്റെ ഫോണിൽനിന്നു പുറത്തേക്കു വിളിക്കാനുള്ള സൗകര്യം സസ്പെൻഡ് ചെയ്തതിൽ വിശദീകരണം വേണമെന്നും അവർ ആവശ്യപ്പെട്ടു. മെഹബൂബ ഇത്തവണ അനന്ത്നാഗ് – റജൗറി സീറ്റിൽനിന്ന് ലോക്സഭയിലേക്കു മത്സരിക്കുന്നുണ്ട്.
തിരഞ്ഞെടുപ്പിന് മുന്നോടിയായി വെള്ളിയാഴ്ച പിഡിപി പ്രവർത്തകരെയും പോളിങ് ഏജന്റുമാരെയും പൊലീസ് തടങ്കലിൽ വയ്ക്കുന്നായും ഇന്നലെയും ഇന്നുമായി പാർട്ടി ആരോപിച്ചിരുന്നു. വിഷയത്തിൽ മെഹ്ബൂബ തിരഞ്ഞെടുപ്പ് കമ്മിഷനും കത്തെഴുതിയിരുന്നു.
English Summary:
Mehbooba Mufti Claims Outgoing Calls Suspended on Election Day
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.